സാന്റിയാഗോ ബെര്‍ണബ്യു: ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാം പകുതിയില്‍ വിനിഷ്യസും മാരിയൈനോയും നേടിയ ഗോളുകളാണ് റയലിന് ജയവും ഒന്നാം സ്ഥാനവും ഉറപ്പിച്ചത്.
മെസിയടക്കമുള്ള ബാഴ്‌സ താരങ്ങളെ പ്രതിരോധിക്കുന്നതില്‍ റയല്‍ പൂര്‍ണ്ണമായി വിജയിച്ചു. മറുവശത്ത് ആക്രമണത്തില്‍ കാണിച്ച അതിവേഗതയും റയലിന്റെ ജയം അനായാസമാക്കി.
45 വര്‍ഷത്തിനിടെ ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരെ ഒരു ഗോള്‍ പോലും നേടാനാവാതെ ബാഴ്സലോണ സീസണ്‍ അവസാനിപ്പിക്കുന്നത്.
FINAL #ElClásico 2-0
¡El @realmadrid se lleva #ElClásico y se coloca LÍDER de #LaLigaSantander! pic.twitter.com/XQSUvJi3uY
— LaLiga (@LaLiga) March 1, 2020
71-ാം മിനുറ്റിലായിരുന്നു വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ മുന്നിലെത്തിയത്. മെസിക്ക് ശേഷം എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരക്കാരനാണ് 19 കാരനായ വിനീഷ്യസ്.
അവസാന നിമിഷങ്ങളില്‍ മാരിയാനോയുടെ വരവാണ് റയല്‍ ജയം ഗംഭീരമാക്കിയത്. പകരക്കാരനായിറങ്ങി 50 സെക്കന്റുകള്‍ എണ്ണിതീരും മുമ്പേ മാരിയാനോ ബാഴ്സക്കെതിരെ ഗോള്‍ നേടി.
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും ലാലിഗയിലെ മുന്‍ മത്സരത്തില്‍ ലെവന്റെയോടും തോറ്റ റയലിന് പുതു വേഗം പകരുന്നതാണ് എല്‍ ക്ലാസികോയിലെ വിജയം. ഒന്നാം സ്ഥാനത്തുള്ള റയലിന് 26 കളികളില്‍ നിന്നും 56 ഉം രണ്ടാമതുള്ള ബാഴ്സലോണക്ക് അത്രതന്നെ കളികളില്‍ നിന്നും 55 പോയിന്റുമാണുള്ളത്.
WATCH THIS VIDEO: