national news
ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡെ; പാര്‍ട്ടി, സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 25, 02:28 pm
Saturday, 25th June 2022, 7:58 pm

മുംബൈ: ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേന വിമത എം.എല്‍.എ ഏക് നാഥ് ഷിന്‍ഡെ. പുതിയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഏത് നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവുമായി ഷിന്‍ഡെ കൂടിക്കാഴ്ച നടത്തിയത്.

ഗുവാഹത്തിയില്‍ നിന്നും വഡോദരയിലേക്ക് പ്രത്യേക വിമാനത്തിലാണ് ഷിന്‍ഡെ എത്തിയത്.

ശിവസേനയില്‍ നിന്ന് പിന്മാറില്ലെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൂടേയെന്നും ഷിന്‍ഡെ ശിവസേനയോട് ചോദിച്ചിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്നില്ലെന്നും ശിവസേന ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതിയെന്നുമായിരുന്നു നേരത്തെ ഏക് നാഥ് ഷിന്‍ഡെ ആവശ്യമുന്നയിച്ചത്. ഇത് സംബന്ധിച്ച് ശിവസേന വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല.

Content Highlight: Ek nath shinde met Devendra fadnavis says reports