അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെല്‍ജിയന്‍ ഇതിഹാസം ഈഡന്‍ ഹസാര്‍ഡ്. ഫിഫ ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈഡന്‍ ഹസാര്‍ഡ് തന്നെയാണ് ബെല്‍ജിയം ഫുട്‌ബോളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന വിവരം അറിയിച്ചത്.
After 126 caps and 33 goals, Eden Hazard has announced his retirement from international football at age 31 🇧🇪 pic.twitter.com/qbr6EAlDea
— B/R Football (@brfootball) December 7, 2022
‘ഒരു അധ്യായം ഇന്നത്തോടെ അവസാനിക്കുകയാണ്… എന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിടുന്നു. നിങ്ങളുടെ സ്‌നേഹത്തിനും സമാനതകളില്ലാത്ത പിന്തുണക്കും നന്ദി.
2008 മുതല്‍ പങ്കുവെക്കാന്‍ തുടങ്ങിയ ഈ സന്തോഷത്തിനും ഒത്തിരി നന്ദി. ഇവിടെ പുതിയ തലമുറ സജ്ജമാണ്. ഞാന്‍ നിങ്ങളെ മിസ് ചെയ്യും,’ ഈഡന്‍ ഹസാര്‍ഡ് കുറിച്ചു.
Official. Eden Hazard retires from international football. 🚨🇧🇪 #Belgium pic.twitter.com/eHHccMyF1A
— Fabrizio Romano (@FabrizioRomano) December 7, 2022
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
🚨| BREAKING: Eden Hazard has retired from international football. pic.twitter.com/ejtZCogVjQ
— Madrid Xtra (@MadridXtra) December 7, 2022
2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നിലവില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.
Content Highlights: Eden Hazard retires from international football