World News
ഇന്തോനേഷ്യയില്‍ വന്‍ഭൂകമ്പം; ഭൂകമ്പ മാപിനിയില്‍ 7.7 രേഖപ്പെടുത്തി;സുനാമി മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 28, 11:21 am
Friday, 28th September 2018, 4:51 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവെസിയില്‍ വന്‍ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 7.7 രേഖപ്പെടുത്തി. രാജ്യത്തുടനീളം സുനാമി മുന്നറിയിപ്പ് നല്‍കിയ കാലാവസ്ഥ വകുപ്പ് ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

ALSO READ: പ്രളയക്കാലത്ത് കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

തീരപ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. പ്രദേശത്തുള്ളവര്‍ ഉദ്യോഗസ്ഥര്‍ വരുന്നതിന് മുമ്പ് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പ് പ്രതിനിധി പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ലംബോക്കിലും സുലവെസിയിലുമുണ്ടാ ഭൂകമ്പങ്ങളില്‍ അഞ്ചൂറോളം ആളുകള്‍ മരിച്ചിരുന്നു.

update