കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെതിരെ നിര്‍ണായക നീക്കവുമായി ഇ.ഡി. തെരഞ്ഞെടുപ്പ് സമയത്ത് തോമസിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇ.ഡി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇ.ഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹരജി റദ്ദാക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. അപ്പീല്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
എന്നാല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
സ്ഥാനാര്‍ത്ഥിയായ തോമസിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
കേസില്‍ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Content highlight: E.D. with decisive motion against Thomas Isaac