ഹരിയാനയില്‍ ദുഷ്യന്ത് ചൗതാല കിംഗ് മേക്കറാവും; കര്‍ണാടകയിലെ നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറാവുമോ?
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വരുമ്പോള്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ ലഭിച്ചേക്കില്ല. ആകെയുള്ള 90 സീറ്റുകളിലെ ഫലം പുറത്ത് വരുമ്പോള്‍ ബി.ജെ.പി 37 സീറ്റുകളിലാണ് മുന്നിലെത്തിയത്. എന്നാല്‍ സംസ്ഥാനത്ത് ഭരണം ലഭിക്കണമെങ്കില്‍ 47 സീറ്റുകളാണ് വേണ്ടത്.
കോണ്‍ഗ്രസ് 32 സീറ്റുകളിലാണ് ലീഡ് നേടുന്നത്. അതേ സമയം ജെ.ജെ.പി 12 സീറ്റുകളില്‍ ലീഡ് നേടി പ്രധാന റോളിലേക്കെത്തിയിരിക്കുകയാണ്. ജെ.ജെ.പി പിന്തുണക്കുന്നവര്‍ക്കായിരിക്കും ഹരിയാനയില്‍ അധികാരം ലഭിക്കുക എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ബി.ജെ.പിയെയാണോ കോണ്‍ഗ്രസിനെയാണോ ജെ.ജെ.പി പിന്തുണക്കുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് പോലെ ഇവിടെയും സമാനനീക്കം നടത്തുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. ജെ.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗതാല തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ കിംഗ് മേക്കര്‍. 10ഓലം സീറ്റുകളില്‍ സ്വതന്ത്രരാണ് മുന്നില്‍.