രജനീകാന്തും കമല്‍ഹാസനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു അവള് അപ്പടിതാന്. ചിത്രത്തില്‍ ഫെമിനിസ്റ്റായ കഥാപാത്രത്തെയാണ് കമല്ഹാസന് അവതരിപ്പിച്ചത്. രജനീകാന്ത് മെയില്‍ ഷോവനിസ്റ്റായ ഒരു കഥാപാത്രത്തെയും. ശ്രീപ്രിയ എന്ന കഥാപാത്രത്തെ മഞ്ജുവും അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സി. രുദ്രയ്യയായിരുന്നു.
ഇപ്പോള്‍ അവള് അപ്പടിതാന് റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന് ബദ്രി വെങ്കടേഷ്. ശ്രീ പ്രിയയായി ശ്രുതി ഹസ്സനെയാണ് ബദ്രി കരുതുന്നത്. ഈ ആഗ്രഹം ശ്രുതി ഹസ്സനോട് ബദ്രി വെങ്കടേഷ് അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കമല്ഹാസന് ചെയ്ത വേഷത്തില്‍ വിജയ് ദേവരക്കൊണ്ട അല്ലെങ്കില്‍ ദുല്‍ഖര്‍ സല്മാന്, രജനീകാന്ത് ചെയ്ത വേഷത്തില്‍ ചിമ്പുവിനെയുമാണ് സംവിധായകന് ഇഷ്ടപ്പെടുന്നത്.
ചിത്രത്തിന്റെ അവകാശം ആരുടെ കയ്യിലാണ് എന്ന് അന്വേഷിക്കുകയാണ് ടീം എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബാണ കാത്താടി എന്ന ചിത്രത്തിലൂടെ സംവിധായകനായ ബദ്രി വെങ്കടേഷ് ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ പ്ലാന്‍ പണ്ണി പണ്ണണം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊജക്ഷന് ജോലികളിലാണ്.