Sudani from Nigeria
സാമുവല്‍ നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി; നിങ്ങളും സൗബിയും മിന്നിച്ചു; സാമുവലിന് മറുപടി കൊടുത്ത് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Mar 25, 07:22 am
Sunday, 25th March 2018, 12:52 pm

കൊച്ചി: ഒടുവില്‍ ദുല്‍ഖര്‍ സാമുവലിന് മറുപടി കൊടുത്തു. സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ദുല്‍ഖര്‍ മറുപടിയുമായി എത്തിയത്. നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ മനോഹരമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

ഞാന്‍ നിങ്ങളുടെ സിനിമ കണ്ടു നിങ്ങള്‍ അതിഗംഭീരമായി ചെയ്തു. നിങ്ങളും സൗബിയും ശരിക്കും തകര്‍ത്തു. തിരിച്ചു വരുമ്പോള്‍ ഫിലിം ഒന്നുകൂടെ കണ്ടില്ലെങ്കില്‍ അത് വലിയ നഷ്ടമായിരിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.


 

Also Read ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു


നേരത്തെ തന്റെ ഇഷ്ടതാരത്തിന് മെസേജ് അയച്ചെങ്കിലും മറുപടി ലഭിക്കാത്തതില്‍ സാമുവല്‍ സങ്കടത്തിലായിരുന്നു. താന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സോഷ്യല്‍ മീഡിയ വഴി തന്റെ സങ്കടം പങ്കുവെച്ചിരുന്നു.

ഇന്ത്യയിലെക്ക് വരുന്നതിന് മുമ്പ് താന്‍ മലയാള സിനിമയെ കുറിച്ച് റിസേര്‍ച്ച് നടത്തിയെന്നും അതില്‍ ദുല്‍ഖര്‍ യുവാക്കള്‍ക്ക് നല്‍കുന്ന പ്രചോദനം തന്നെയും പ്രചോദിപ്പിച്ചെന്നാണ് സാമുവല്‍ പറയുന്നത്. ഒരു സൂപ്പര്‍ താരത്തിന്റെ മകനായിട്ട് കൂടി ഇത്രക്കും എളിമയോടെ പ്രവര്‍ത്തിക്കുന്ന ദുല്‍ഖര്‍ പ്രതീക്ഷയുടെ ദീപനാളമാണെന്നും സാമുവല്‍ പറഞ്ഞിരുന്നു.