ഒക്ടോബര്‍ 7ന് ഭ്രമം ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടും റിലീസിങ്ങിനൊരുങ്ങവെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമം ട്രെയ്‌ലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജ് ‘ഞാന്‍ സി.ഐ.ഡി രാംദാസ്’ എന്ന പറയുന്ന ഭാഗമുണ്ട്. ആ ഭാഗം ലാപ്‌ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്.
‘ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,’ എന്ന ക്യാപ്ഷനോടു കൂടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.
View this post on Instagram
ഏതായാലും പോസ്റ്റ് ആരാധകര്‍ക്ക് ബോധിച്ച മട്ടാണ്. നിരവധി രസകരമായ കമന്റുകളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. ‘ലാലേട്ടനോട് ചോദിക്കൂ ആരാണ് രാംദാസ് എന്ന്,’ എന്നാണ് ഒരാളുടെ കമ്ന്റ്. ‘അതിനിടയില്‍ മികച്ച രീതിയില്‍ പ്രൊമോഷനും നടക്കുന്നുണ്ടല്ലോ,’ എന്നാണ് വേറെ ഒരാള്‍ പറയുന്നത്.
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ അന്ധാദുനില്‍ ആയുഷ്മാന്‍ ഖുരാന, രാധിക ആപ്തെ, തബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പൃഥിരാജിനെ കൂടാതെ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.
ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dulquer Salman Funny post about Bhramam