സൈക്കിള്‍ യാത്രികയെ ഇടിച്ചുതെറിപ്പിച്ച് ഊബര്‍ ടാക്‌സി; ഡ്രൈവറില്ലാ ടാക്‌സികള്‍ ഊബര്‍ പിന്‍വലിക്കുന്നു
world
സൈക്കിള്‍ യാത്രികയെ ഇടിച്ചുതെറിപ്പിച്ച് ഊബര്‍ ടാക്‌സി; ഡ്രൈവറില്ലാ ടാക്‌സികള്‍ ഊബര്‍ പിന്‍വലിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th March 2018, 11:48 pm

വാഷിംഗ്ടണ്‍: ഡ്രൈവറില്ലാ ടാക്‌സികള്‍ അവതരിപ്പിച്ച് വിപ്ലവം സ്യഷ്ടിച്ച പ്രമുഖ കമ്പനിയായ ഉൗബര്‍ ഇത്തരം ടാക്‌സികള്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ നഗരത്തില്‍ വച്ച് സൈക്കിള്‍ യാത്രികയെ ഇടിച്ചുകൊന്നതിനെത്തുടര്‍ന്നാണ് ടാക്‌സികള്‍ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഡ്രൈവറില്ലാത്ത ടാക്‌സി സൈക്കിളിന്റെ അടുത്തെത്തിയിട്ടും വേഗത കുറയ്ക്കാതെ യാത്രികയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിലവില്‍ അനുവദിച്ചതിനേക്കാള്‍ വേഗത്തിലാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.


ALSO READ: ‘ലോകത്ത് സ്ഥാനം ലഭിക്കാന്‍ ഏതുരീതിയിലുള്ള പോരാട്ടത്തിനും ഞങ്ങള്‍ തയ്യാറാണ്’; ഷി ജിന്‍ പിംഗ്


അതേസമയം കാര്‍ ഓടിച്ചിരുന്ന സമയത്ത് ഡ്രൈവര്‍സീറ്റീല്‍ ആളുണ്ടായിരുന്നെന്നും ഡ്രൈവിംഗ് അറിയാത്തയാളായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം ഊബര്‍ ടാക്‌സി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്നിലെത്തുന്ന വാഹനങ്ങള്‍ ഇത്തരം ടാക്‌സികളുടെ സെന്‍സറുകള്‍ പെട്ടെന്ന് ആഗിരണം ചെയ്യുമെങ്കിലും സൈക്കിള്‍ യാത്രക്കാരെയും കാല്‍നടക്കാരെയും കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്.