കോഴിക്കോട്: പി.സി. ജോര്‍ജിന്റെ വര്‍ഗീയ പ്രസ്താവന വിവാദമാകുന്നതിനിടെ അദ്ദേഹത്തെ ട്രോളി ഡോക്ടര്‍ നല്‍സണ്‍ ജോസഫ്. ഹോട്ടലില്‍ വെച്ചിരിക്കുന്ന, ചായയില്‍ ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണമെന്ന് നെല്‍സണ്‍ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘അല്ല, വെറും അക്കാദമിക് താല്‍പര്യം മാത്രം.
ഹോട്ടലില്‍ വെച്ചിരിക്കുന്ന, ചായയില്‍ ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം.
വിത്‌ഡ്രോവല്‍ മെതേഡ്, കോണ്ടം, കോപ്പര്‍ ടി, കോണ്ട്രാസെപ്റ്റീവ് പില്‍, ഇഞ്ചക്ഷന്‍.
പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെര്‍മനന്റായ വഴികളും.
പിള്ളേരുണ്ടാവാതിരിക്കാന്‍ ഇത്രയും വഴികള്‍ മിനിമം പയറ്റുന്നുണ്ട് ലോകത്ത്. ഇനിയുമുണ്ട്, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്.
ഇതില്‍ കോണ്ടത്തിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് മാത്രം 9.9 ബില്യണ്‍ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു.
എന്ന് വച്ചാല്‍ 75,000 ചില്വാനം കോടി രൂപ.
അതിനൊക്കെ ഒരു സിമ്പിള്‍ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയില്‍ സംഗതി ക്ലീനാക്കുന്ന ഐറ്റം.
പറ, അതിന്റെ ഫോര്‍മുല പറ.
നൊബേല്‍ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്,’ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ എഴുതി.