ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.
കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ടൂര്‍ണമെന്റിന് മുന്നോടിയായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ക്രിക്കറ്റ് നിരീക്ഷകനുമായ മൈക്കല്‍ വോണ്‍ ചില പ്രവചനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ടൂര്‍ണമെന്റില്‍ ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് വിജയിക്കുമെന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നത് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാകുമെന്നും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്നത് വരുണ്‍ ചക്രവര്‍ത്തിയാകുമെന്നുമാണ് വോണ്‍ പറഞ്ഞത്. തന്റെ എക്‌സ അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്താണ് വോണ്‍ തന്റെ പ്രവചനം നടത്തിയത്.
My IPL predictions … @mipaltan to win @ShubmanGill top scorer
Varun Chakravarthy most wickets
I will get a hair cut with Dindayal on Orminston Road #OnOn #India #IPL2025 @cricbuzz
— Michael Vaughan (@MichaelVaughan) March 22, 2025
2024 ഐ.പി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ചാണ് മുംബൈ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് മാറി ഹര്‍ദിക് എത്തിയിട്ടും ടീമില്‍ ഒത്തൊരുമയില്‍ പാളിച്ചകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഇത്തവണ മികച്ച സ്‌ക്വാഡും മികച്ച് ഫോമും മുംബൈയെ കിരീടത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല രോഹിത് ശര്‍മയുടേയും സൂര്യകുമാര്‍ യാദവിന്റെയും പിന്‍ബലം ഹര്‍ദിക്കിനുള്ളത് വലിയ പോസിറ്റീവാണ്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നിലവില്‍ മികച്ച ഫോമിലാണ്. ഗുജറാത്തിന് വേണ്ടി ഓപ്പണിങ് ഇറങ്ങി വലിയ സ്‌കോര്‍ നേടാന്‍ താരത്തിന് സാധിക്കൂ. മൈക്കല്‍ വോണിന്റെ പ്രവചനത്തില്‍ ഇടം നേടിയ വിക്കറ്റ് ടേക്കര്‍ വരുണ്‍ നിലവില്‍ മിന്നും പ്രകടനമാണ് കളത്തില്‍ കാഴ്ചവെച്ചത്.
2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ടീമിലെ അംഗമാണ് വരുണ്‍. മാത്രമല്ല ടീമിന് വേണ്ടി നിര്‍ണായക മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഡിഫന്റിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തങ്ങളുടെ വജ്രായുധമായി കളത്തിലിറക്കുന്നതും വരുണിനേയാവും.
Content Highlight: 2025 IPL: Michael Vaughan Talking About Mumbai Indians, Varun Chakravarthy And Shubhman Gill