national news
ഇത് നീതിയോ, അനീതിയോ ? നിങ്ങള്‍ തീരുമാനിക്ക്; പുറത്താക്കലിന് പിന്നാലെ കഫീല്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 11, 09:49 am
Thursday, 11th November 2021, 3:19 pm

ലഖ്‌നൗ: സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട യു.പി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍.

സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്ലീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ പിരിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

” സര്‍ക്കാര്‍ ഓക്‌സിജന്‍ വിതരണം ചെയ്യാത്തതുകൊണ്ട് 63 കുഞ്ഞുങ്ങളാണ് മരിച്ചത്.

8 ഡോക്ടര്‍മാരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. 7 പേരെ തിരിച്ചെടുത്തു. മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്ലീന്‍ചിറ്റ് കിട്ടിയിട്ടും എന്നെ പിരിച്ചുവിട്ടു. അച്ഛനമ്മമാര്‍ ഇപ്പോഴും നീതിക്ക് വേണ്ടി കാത്തുനില്‍ക്കുന്നു. നീതിയാണോ, അനീതിയാണോ? നിങ്ങള്‍ തീരുമാനിക്ക്,” കഫീല്‍ ഖാന്‍ പറഞ്ഞു.

ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ കഫീല്‍ ഖാനെ നേരത്തെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ആ നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയിലാണ് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചത്.

അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Dr Kafeel Khan’s response