Daily News
ജനാധിപത്യത്തില്‍ ഭീഷണി വിലപോവില്ല: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Mar 03, 10:39 am
Tuesday, 3rd March 2015, 4:09 pm

modiന്യൂദല്‍ഹി: ജനാധിപത്യത്തില്‍ ഭീഷണി വിലപോലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെവ്വാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് താന്‍ ധാരാളം ഭീഷണികള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥക്കാലത്ത് രാജ്യം മുട്ട് മടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” ഒരു പാര്‍ട്ടി എന്നതിലുപരി രാജ്യസഭയില്‍ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിക്കുക എന്നതാണ് പ്രധാനം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.” മോദി പറഞ്ഞു.

എല്ലാ സര്‍ക്കാറും എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി സംഭവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ പദ്ധതികള്‍ തങ്ങള്‍ പുതിയ രൂപത്തില്‍ നടപ്പാക്കുന്നുണ്ടെന്നും എ.ബി വാജ്‌പേയി നയിച്ചിരുന്ന മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ പദ്ധതികള്‍ പലതും യു.പി.എ സര്‍ക്കാര്‍ പേര് മാറ്റി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.