തന്റെ വീടിന് പുറത്ത് കാത്തുനില്‍ക്കുകയും പിന്തുടരുകയും ചെയ്യുന്ന ആളുകള്‍ക്കെതിരെ വീണ്ടും പ്രതികരിച്ച് ബി.ടി.എസ് താരം ജങ്കൂക്ക്. കഴിഞ്ഞ ദിവസത്തെ വെവേഴ്സ് ലൈവിന് ഇടയിലായിരുന്നു താരം പ്രതികരിച്ചത്.
ചില ആളുകള്‍ തന്നെ പിന്തുടരുകയും തന്റെ വീടിന് പുറത്ത് കാത്തുനില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ലൈവില്‍ ജങ്കൂക്ക് പറയുന്നു.
നിര്‍ബന്ധിത സൈനിക സേവനത്തിന് പോകാന്‍ തയ്യാറാകുന്നതിനിടയിലാണ് ജങ്കൂക്ക് വെവേഴ്സ് ലൈവില്‍ വന്നത്. അമിത ആരാധനയുള്ള ആളുകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന സേസാങ്ങുകള്‍ എന്ന വാക്കാണ് ജങ്കൂക്ക് ഉപയോഗിച്ചത്.
താന്‍ പോകുന്നിടത്തെല്ലാം തന്നെ സേസാങ്ങുകള്‍ പിന്തുടരുകയാണെന്നും ഇത്തരത്തില്‍ അതിര് കടക്കരുതെന്നും താരം ലൈവില്‍ പറഞ്ഞു.
🐰even nowadays there are sasaengs in front of my house, that’s enough coming you bastards.don’t cross the line, you creep
He doesn’t deserve this :( pic.twitter.com/ICbH95ouud
— Carolyne🌱⁷ ʲᵏ ʰᵒᵖᵉ ᵛᵉʳ (ꪜ)🃏🧑🚀💙🪞🦋🥢🪐🎬✌️ (@mhereonlyforbts) December 8, 2023
ജങ്കൂക്ക് സേസാങ്ങുകള്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ ബി.ടി.എസ് ആര്‍മി അദ്ദേഹത്തിന് പിന്തുണയറിയിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഈ സാഹചര്യത്തില്‍ ജങ്കൂക്കിന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പലരും പ്രതികരിച്ചു.
ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇതിന് മുമ്പും ജങ്കൂക്കിനോട് അമിത ആരാധനയുള്ള ആളുകള്‍ അദ്ദേഹത്തിന്റെ ജിമ്മിന് മുന്നില്‍ തടിച്ചു കൂടുകയും അന്ന് താരം അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.
സ്വകാര്യ ഇടങ്ങളില്‍ തന്നെ കാണാന്‍ വരരുതെന്ന് ജങ്കൂക്ക് അന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജിമ്മില്‍ വെച്ച് ലൈവ് വന്നതിനെ തുടര്‍ന്നായിരുന്നു ജങ്കൂക്കിനെ അന്വേഷിച്ച് ആരാധകര്‍ ജിമ്മിന് മുന്നില്‍ തടിച്ചുകൂടിയത്.
തന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകള്‍ പാലിക്കണമെന്നും അന്ന് ജങ്കൂക്ക് അഭ്യര്‍ത്ഥിച്ചിരുന്നു.
ഒരുതവണ താരത്തിന്റെ വീട്ടിലേക്ക് ആളുകള്‍ തുടര്‍ച്ചയായി ഭക്ഷണം അയച്ചുകൊടുത്ത സമയത്തും ജങ്കൂക്ക് ശക്തമായി പ്രതികരിച്ചിരുന്നു.
Content Highlight: Don’t Cross The Line; BTS Jungkook Responded In Live To Those Waiting Outside His House