ന്യൂദല്‍ഹി: ഇന്ത്യയിലെ 11 ഭാഷകളില്‍ മോദിക്കെതിരെ പോസ്റ്റര്‍ കാംപയിനുമായി ആം ആദ്മി. മോദിയെ പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ പതിപ്പിച്ച പോസ്റ്ററില്‍ നടപടിയെടുത്തതിന് പിന്നാലെയാണ് പുതിയ കാമ്പയിനുമായി ആം ആദ്മി രംഗത്തെത്തിയിരിക്കുന്നത്.
”ഇന്ത്യയിലെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ’, എന്ന പോസ്റ്ററുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
‘ വ്യാഴാഴ്ച മുതല്‍ ആം ആദ്മി പാര്‍ട്ടി രാജ്യത്തുടനീളം പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ സംസ്ഥാനത്തെയും യൂണിറ്റുകള്‍ക്ക് അതത് സംസ്ഥാനത്ത് പോസ്റ്റര്‍ പതിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോസ്റ്ററുകള്‍ 11 ഭാഷകളില്‍ അച്ചടിച്ചിട്ടുണ്ട്,’ ആം ആദ്മി നേതാവ് ദല്‍ഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.
मोदी सरकार की तानाशाही चरम पर है‼️
इस Poster में ऐसा क्या आपत्तिजनक है जो इसे लगाने पर मोदी जी ने 100 F.I.R. कर दी?
PM Modi, आपको शायद पता नहीं पर भारत एक लोकतांत्रिक देश है।
സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിട്ടും അവര്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ബ്രിട്ടീഷ് നയങ്ങള്‍ക്കെതിരെ ഭഗത് സിങ് പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഒരു എഫ്.ഐ.ആറും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.