കൊവിഡ് പോരാളികള്‍ എന്ന് പറഞ്ഞ് കൈവിടാനാകില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
COVID-19
കൊവിഡ് പോരാളികള്‍ എന്ന് പറഞ്ഞ് കൈവിടാനാകില്ല; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th April 2021, 2:45 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് സുപ്രീംകോടതി. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും കോടതി പറഞ്ഞു.

രാജ്യത്ത് എത്ര ഐ.സി.യു കിടക്കകള്‍ ലഭ്യമാണെന്നും അവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു.

‘ആരോഗ്യപ്രവര്‍ത്തകരെല്ലാം നിര്‍ണായകമായ ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. അവരെ കൊവിഡ് പോരാളികള്‍ എന്ന് പറഞ്ഞ് വെറുതെ കൈവിടാന്‍ കഴിയില്ല. നഴ്സുമാര്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു’, കോടതി പറഞ്ഞു.

അവരോട് തങ്ങള്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്നും കോടതി പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം, ഹോട്ടല്‍ താമസം, ഭക്ഷണം മുതലായവ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. എന്തുകൊണ്ട് ഈ വര്‍ഷം അത് പാലിക്കുന്നില്ല? ഡോക്ടര്‍മാര്‍ 14 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞു. ഇപ്പോള്‍ അത് 11 ദിവസമാക്കുന്നു. എന്തിനാണ് അവരെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുന്നത്?’, കോടതി ചോദിച്ചു.

വാക്കുകളിലൂടെയല്ല, ഫലപ്രദമായ പദ്ധതികളിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകരോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Doctors, all healthcare professionals reaching breaking point, says Supreme Court