ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ ഡി.എം.കെ ഞായറാഴ്ച സംസ്ഥാന വ്യാപകമായി നിരാഹാര സമരം സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ നീറ്റില്‍ പരാജയപ്പെട്ടതില്‍ മകനും തുടര്‍ന്ന് പിതാവും ആത്മഹത്യ ചെയ്തതിന് പിന്നാലെ മെഡിക്കല്‍ പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കാത്ത ഗവര്‍ണര്‍ക്കെതിരെയും പ്രതിഷേധമുണ്ട്.
Tamil Nadu | During DMK’s protest in Chennai against Governor RN Ravi over his refusal to ban the NEET examination in the state, Tamil Nadu minister Udhayanidhi Stalin says “It’s not suicide it is a murder, Central Government is responsible for this and AIADMK is joining hands… pic.twitter.com/HDacsxzeNP
— ANI (@ANI) August 20, 2023
u
ഡി.എം.കെയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങളും ഡോക്ടര്‍മാരുടെ സംഘടനയുമാണ് അതത് ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തത്. ചെന്നൈയിലെ യോഗത്തില്‍ മന്ത്രിമാരായ ദുരൈമുരുകന്‍, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ സമരത്തിന്റെ ഭാഗമായി. യൂണിയന്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ പേര് ആര്‍.എന്‍. രവി എന്നല്ല ആര്‍.എസ്.എസ് രവിയെന്നാക്കണമെന്ന് ഉദയനിധി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്നും സിദ്ധാന്തം തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Tamil Nadu minister Udhayanidhi Stalin and other DMK leaders end hunger strike in Chennai.
DMK staged a protest against Governor RN Ravi over his refusal to ban the NEET examination in the state. pic.twitter.com/743bQzmgqx
— ANI (@ANI) August 20, 2023
கண்ணீர்விட்டு அழுத அமைச்சர் உதயநிதி ஸ்டாலின் #DMK | #NEET | #DMKProtest | #UdhayanidhiStalin pic.twitter.com/1uPjds5cSj
— PuthiyathalaimuraiTV (@PTTVOnlineNews) August 20, 2023
ധൈര്യമുണ്ടെങ്കില്‍ ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കണം. ഡി.എം.കെയുടെ സാധാരണ പ്രവര്‍ത്തകനെ എതിരാളിയായി നിര്‍ത്താം. ഗവര്‍ണര്‍ക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്.
മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചാല്‍ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്‌നാട്ടില്‍ പറഞ്ഞാല്‍ ചെരുപ്പ് കൊണ്ട് അടി കിട്ടും,’ ഉദയനിധി പറഞ്ഞു.
സംസ്ഥാനത്തെ നീറ്റില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ലെന്നും ഇതാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണമെന്നും ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: DMK organized a state-wide hunger strike on Sunday against the NEET exam