Advertisement
national news
സ്പീക്കറുടെ ഓഫീസില്‍ വെച്ച് ഡി.കെ ശിവകുമാര്‍ എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ വലിച്ചു കീറിയെന്ന് യെദ്യൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 06, 01:19 pm
Saturday, 6th July 2019, 6:49 pm

ബംഗളൂരു: കര്‍ണാടകയില്‍ എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ സ്പീക്കറുടെ വസതിയില്‍ വെച്ച് വാങ്ങി വലിച്ച് കീറിയെന്ന് ബി.എസ് യെദ്യൂരപ്പ. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ടെന്നും രാജിവെക്കാന്‍ പോകുന്നവരെ തടയുന്നത് അപലപനീയമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ആരും രാജിവെക്കില്ലെന്നും എം.എല്‍.എമാരുമായി ചര്‍ച്ച നടത്താനാണ് താന്‍ വന്നതെന്നും ഡി.കെ ശിവകുമാര്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാമലിംഗ റെഡ്ഢി അടക്കം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറ്റു വിമതര്‍ക്കൊപ്പം ഗവര്‍ണറുടെ വസതിയ്ക്ക് പുറത്ത് വാര്‍ത്താ സമ്മേളനത്തിന് എം.എല്‍.എമാര്‍ എത്തിയിരുന്നു.

8 കോണ്‍ഗ്രസ് എം.എല്‍.എമാരും 3 ജെ.ഡി.എസ് എം.എല്‍.എമാരുമാണ് രാജിവെച്ചത്. 14 എം.എല്‍.എമാര്‍ രാജിവെക്കുമെന്ന് പുറത്തു പോകുന്നവര്‍ അവകാശപ്പെടുന്നുണ്ട്.

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ചേര്‍ന്നുള്ളത്. ഒരു ബി.എസ്.പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.