കൊല്‍ക്കത്ത: സുവേന്ദു അധികാരിയ്ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും രാജി. എം.എല്‍.എ മിഹിര്‍ ഗോസ്വാമി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചു.
തൃണമൂലില്‍ താന്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുകയാണെന്നും തന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നും മിഹിര്‍ പറഞ്ഞു.
നേരത്തെ മമത മന്ത്രിസഭയിലെ സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടിയിലെ ജനകീയ മുഖങ്ങളിലൊരാളായിരുന്നു സുവേന്ദു.
സര്‍ക്കാരിലെ ഗതാഗത, ജലസേചനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു സുവേന്ദു അധികാരി. നിയമസഭയില്‍ നിന്ന് രാജിവെക്കാത്തതിനാല്‍ അദ്ദേഹം എം.എല്‍.എയായി തുടരും. പാര്‍ട്ടിവിടുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന.
കഴിഞ്ഞ രണ്ടുമൂന്ന് മാസമായി തൃണമൂലുമായി അകല്‍ച്ചയിലാണ് നന്ദിഗ്രാമില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ സുവേന്ദു. കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും സുവേന്ദു പങ്കെടുത്തിരുന്നില്ല.
അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയിലൊന്നും പാര്‍ട്ടി പതാകയോ മമതയുടെ ചിത്രമോ ഉപയോഗിക്കാറുമുണ്ടായിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക