Malayalam Cinema
നമ്മള്‍ ദേഷ്യപ്പെടുമ്പോള്‍ സെറ്റ് മൊത്തം ടെന്‍ഷനാവും, അതൊരിക്കലും ചെയ്യരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു: അനുഭവം പങ്കുവെച്ച് മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 02, 05:43 am
Wednesday, 2nd June 2021, 11:13 am

ഷൂട്ടിങ് സെറ്റിലുള്ള തന്റെ കൃത്യതയെ കുറിച്ചും സമയത്തിന് എത്താത്തവരോടുള്ള തന്റെ ചൂടാവലിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ മേജര്‍ രവി. സംവിധായകന് ഡിസിപ്ലിന്‍ ഉണ്ടെങ്കില്‍ യൂണിറ്റിന് മുഴുവന്‍ ആ ഡിസിപ്ലിന്‍ ഉണ്ടാകുമെന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് ഒരു സീന്‍ തീര്‍ത്താല്‍ താന്‍ വളരെ കൂളാകുമെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു.

ആദ്യസിനിമയിലും രണ്ടാമത്തെ സിനിമയിലുമൊക്കെ ഞാന്‍ ഭയങ്കരമായി ഷൗട്ട് ചെയ്യുമായിരുന്നു. ഡിസിപ്ലിന്‍ കൊണ്ടുവരാനായിട്ട് ഞാന്‍ ഒരു ഓറ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സമയത്തിന് വന്നില്ലെങ്കില്‍ ഞാന്‍ ഒച്ചയിടും. ഒച്ചയിടുന്നത് പ്രശ്‌നമാണെങ്കില്‍ നിങ്ങള്‍ക്ക് പോകാം. അല്ല, ഒച്ചയിടാതിരിക്കണമെങ്കില്‍ നിങ്ങള്‍ക്ക് സമയത്ത് എത്താം. അതാണ് എന്റെ രീതി.

ഒരുപക്ഷേ ചിലര്‍ക്ക് അത് ഇഷ്ടപ്പെടില്ലായിരിക്കും. പക്ഷേ ഞാന്‍ ചെയ്യുന്ന സിനിമയില്‍ എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ രണ്ട് മൂന്ന് പടങ്ങളില്‍ ഞാന്‍ ഷൗട്ട് ചെയ്യാറേ ഇല്ല. ഷൗട്ട് ചെയ്തിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് തോന്നി. ഇല്ലെങ്കിലും കാര്യങ്ങള്‍ മെക്കാനിക്കായി പോകും. ഇപ്പോള്‍ ഞാന്‍ വളരെ കൂളാണ്.

മാത്രമല്ല എല്ലായിടത്തും ഷൗട്ട് ചെയ്താലും കാര്യം നടക്കില്ല. മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മള്‍ ദേഷ്യപ്പെട്ട് തുടങ്ങുമ്പോള്‍ മൊത്തം യൂണിറ്റും ടെന്‍ഷനാകും. അതൊരിക്കലും ചെയ്യരുതെന്ന്. നമ്മള്‍ ടെന്‍ഷനിലാണെങ്കില്‍ ലാല്‍ സര്‍ അടുത്തുവരും. എന്നിട്ട് നമ്മുടെ തോളില്‍പിടിച്ച് കൂളാകൂ എന്ന് പറയും. അത് അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സാണ്. ഓരോ മോമന്റിലും അദ്ദേഹത്തില്‍ നിന്ന് ഓരോ കാര്യങ്ങള്‍ പഠിക്കാനുണ്ട്.

നമുക്ക് മമ്മൂക്കയെ പേടിയാണ്. ശരിക്കും അതൊരു പേടിയല്ല അതൊരു ബഹുമാനമാണ്. ഒരു തലമൂത്തപ്പനാണ് അദ്ദേഹം. ലാലിനോട് ഫ്രണ്ട്‌ലിയായി ഇടപെടാം പക്ഷേ മമ്മൂക്കയോട് അങ്ങനെയല്ല. ഓരോരുത്തരുടേയും ഓരോ രീതിയാണ്.

അവരൊക്കെ ഡീല്‍ ചെയ്യാന്‍ പഠിച്ചുകഴിഞ്ഞാല്‍ ഷൂട്ട് ചെയ്യുന്നത് വളരെ കൂളാണ്. എനിക്ക് അത് പഠിക്കാന്‍ രണ്ട് മൂന്ന് പടങ്ങള്‍ വേണ്ടി വന്നു. മറ്റ് എന്റെ വിചാരം ഇതൊരു പട്ടാളക്യാമ്പാണ് എന്നാണ്. പലരും എന്നോട് അത് ചോദിച്ചിട്ടുമുണ്ട്, മേജര്‍ രവി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Major Ravi Share Experiance with Mohanlal