Movie Day
സിനിമാ സംവിധാനം തലവേദനയാണെന്ന് ലിയനാര്‍ഡോ ഡിക്കാപ്രിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 May 30, 12:10 pm
Thursday, 30th May 2013, 5:40 pm

[]സിനിമാ സംവിധാനം തലവേദനയാണെന്ന് വിഖ്യാത ഹോളിവുഡ് നടനും, ടൈറ്റാനിക് സൂപ്പര്‍ ഹീറോയുമായ ലിയനാര്‍ഡോ ഡിക്കാപ്രിയോ.

സിനിമയില്‍ അഭിനയിക്കുന്നത് പോലെയല്ല സംവിധാനമെന്നും, സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് നിരന്തരമായ ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഇത് വരെ ആ സാഹസത്തിന് തയ്യാറായിട്ടില്ലെന്നും ഡിക്കാപ്രിയോ പറഞ്ഞു.[]

എന്നാല്‍ പുതിയൊരു ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിക്കാപ്രിയോ എന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സിനിമ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്നും, സംവിധായകനായി ക്യാമറക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ കോടിക്കണക്കിന് വരുന്ന ആരാധകര്‍ തന്നോട് നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് എന്നാണ് സ്വന്തമായി സിനിമ സംവിധാനം ചെയ്യുന്നതെന്ന്. എന്നാല്‍ അതിന് വ്യക്തമായൊരു ഉത്തരം കണ്ടെത്താന്‍ തനിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഡിക്കാപ്രിയോ പറഞ്ഞു.

അഭിനയത്തില്‍ മുഴുവനായി ശ്രദ്ധിക്കണമെന്നാണ് തനിപ്പോള്‍ ആലോചിക്കുന്നതെന്നും, നല്ല അവസരം കിട്ടുമ്പോള്‍ മാത്രം സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും ഡിക്കാപ്രിയോ കൂട്ടിച്ചേര്‍ത്തു.