Advertisement
Oil Price
ഡീസലിന് സംസ്ഥാനത്ത് റെക്കോര്‍ഡ് വില; ഒരാഴ്ച്ചക്കിടെ കൂടിയത് രണ്ട് രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 01, 05:09 am
Sunday, 1st April 2018, 10:39 am

 

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വില. ഡീസലിന് ഇന്ന് 70.08 രൂപയാണ് തിരുവനന്തപുരത്തെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം ഏഴു രൂപ മാത്രമായി.

കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് രൂപയാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് 77.67 രൂപയാണ് വില. കഴിഞ്ഞ ജനുവരിയിലാണ് പെട്രോള്‍ വില 65 കടന്നത്.

DoolVideo