അരുണ്‍ ശിവവിലാസം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ.ഡി ദ ഫേക്ക്. ധ്യാന്‍ ശ്രീനിവാസനാണ് ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ തട്ടിപ്പും സൈബര്‍ ക്രൈമുമാണ് ഐ.ഡി ദ ഫേക്ക് പറയുന്നത്.
അരുണ്‍ ശിവവിലാസം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐ.ഡി ദ ഫേക്ക്. ധ്യാന്‍ ശ്രീനിവാസനാണ് ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ തട്ടിപ്പും സൈബര്‍ ക്രൈമുമാണ് ഐ.ഡി ദ ഫേക്ക് പറയുന്നത്.
എന്നെങ്കിലും ഒരു ഫേക്ക് ഐ.ഡി ക്രിയേറ്റ് ചെയ്ത് ആര്‍ക്കെങ്കിലും മെസേജ് ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ ഫേക്ക് ഐ.ഡി ക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നാണ് നടന്‍ പറഞ്ഞത്. ആണുങ്ങളേക്കാള്‍ കൂടുതല്‍ ഫേക്ക് ഐ.ഡികളുള്ളത് സ്ത്രീകള്‍ക്കാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.
ഐ.ഡി ദ ഫേക്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഇന്നും സിനിമയിലുള്ള സുപ്പര്‍ സ്റ്റാര്‍ ലെവലില്‍ നില്‍ക്കുന്ന ഒരു നടി പഴയ നടിമാര്‍ തിരിച്ചുവരവ് നടത്തുമ്പോള്‍ ഫേക്ക് ഐ.ഡി ഉപയോഗിച്ച് കമന്റിടുമെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.
‘എനിക്ക് അങ്ങനെയുള്ള പരിപാടി ഉണ്ടായിരുന്നു. പണ്ടല്ല ഇപ്പോഴുമുണ്ട് (ചിരി). പക്ഷെ ആണുങ്ങളേക്കാള്‍ കൂടുതല്‍ ഫേക്ക് ഐ.ഡികള്‍ ഉള്ളത് സ്ത്രീകള്‍ക്കാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
ഞാന്‍ ഈയിടെ വേറെ ഒരു കാര്യം കേട്ടിരുന്നു. ഇവിടെ തന്നെയുള്ള ഒരു പ്രധാന നടി. ഇന്നും സിനിമയിലൊക്കെയുള്ള സൂപ്പര്‍സ്റ്റാര്‍ ലെവലിലുള്ള നടിയാണ്. അത് എത്രത്തോളം സത്യമാണെന്ന് എനിക്ക് അറിയില്ല. ആ കുട്ടിയുടെ സുഹൃത്ത് പറഞ്ഞ കാര്യമാണ്.
പഴയ നടിമാരൊക്കെ തിരിച്ചുവരവ് നടത്തുമ്പോള്‍ ആള് താഴെ കമന്റിടും. ‘നീ പോടി അവിടുന്ന്. നീ പണ്ടേ ഫീല്‍ഡ് ഔട്ടായി’ എന്നാണ് ആ കമന്റ്. ഫേക്ക് ഐ.ഡിയില്‍ നിന്നാണ് ഈ കമന്റിടുക. പക്ഷെ ഇവരൊക്കെ ഫ്രണ്ട്‌സുമാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan Talks About Fake Id