സംവിധായകൻ എന്ന നിലയിൽ എന്നും വിജയ ചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.
സംവിധായകൻ എന്ന നിലയിൽ എന്നും വിജയ ചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.
ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം വിഷു റംസാൻ റിലീസായി തിയേറ്ററിൽ എത്തിയിരുന്നു. ചിത്രം നിറഞ്ഞ സദസ്സിൽ തിയേറ്ററിൽ പ്രദർശനം തുടരുമ്പോഴും ആവറേജ് അഭിപ്രായമാണ് കൂടുതലും വരുന്നത്.
എന്നാൽ നിവിൻ പോളിയടക്കമുള്ള താരങ്ങളുടെ പ്രകടനം വലിയ രീതിയിൽ പ്രേക്ഷകരെ തിയേറ്ററിൽ എത്തിക്കുന്നുണ്ട്. ഹൃദയം വലിയ വിജയമായിരുന്നെങ്കിലും ഒ. ടി.ടി റിലീസായതിന് പിന്നാലെ ചിത്രം ക്രിഞ്ചാണെന്ന തരത്തിൽ വിമർശനങ്ങൾ വന്നിരിന്നു. വർഷങ്ങൾക്ക് ശേഷത്തിനും സമാനമായ അഭിപ്രായമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ പോരായ്മകളെ കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നുവെന്നും അത് വിനീത് ശ്രീനിവാസനോട് പറഞ്ഞിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. എന്നാൽ അതെല്ലാം കവറപ്പ് ചെയ്യാൻ കഴിയുമെന്ന് വിനീത് പറഞ്ഞെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘വർഷങ്ങൾക്കു ശേഷത്തിൽ എവിടെയൊക്കെ തെറ്റുണ്ടെന്ന് എനിക്ക് പറയാൻ പറ്റും. ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ ചർച്ച കഴിഞ്ഞപ്പോൾ തന്നെ ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ വ്യക്തമായി ഏട്ടനോട് പറഞ്ഞിരുന്നു. പക്ഷെ അത് ഷൂട്ടിന്റെ രണ്ടോ മൂന്നോ ദിവസം മുന്നേയാണ്.
പക്ഷെ ഈ സിനിമ തിയേറ്ററിൽ ഓടുമെന്ന് നമുക്കറിയാമായിരുന്നു. കാരണം എല്ലാ സിനിമയിലും ഒരു യു.എസ്.ബി ഉണ്ടാവും. സിനിമ ഓടാനുള്ള ഒരു കാരണം. അങ്ങനെയൊന്ന് വർഷങ്ങൾക്ക് ശേഷത്തിനും ഉണ്ടായിരുന്നു. എനിക്ക് നല്ല ബുദ്ധിയുണ്ട് എന്നൊന്നുമല്ല ഞാൻ പറയുന്നത്.
പക്ഷെ കഴിഞ്ഞ വർഷങ്ങളിലായി എല്ലാ ദിവസവും മൂന്ന് നാല് കഥ കേൾക്കുന്ന ആളാണ് ഞാൻ. ഞാനും ശ്രീനിവാസന്റെ മകൻ ആണല്ലോ. കഥ കേട്ടപ്പോൾ എനിക്ക് തോന്നിയ പ്രശ്നങ്ങളൊക്കെ പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു , അതൊക്കെ കവർ അപ്പ് ആയിട്ട് പൊയ്യ്ക്കോളും. ചേട്ടൻ കവർ അപ്പ് ചെയ്യാൻ നല്ല കഴിവുള്ള ആളാണ്. മ്യൂസിക് വഴി,ബാക്ക്ഗ്രൗണ്ട് സ്കോർ വഴി. അപ്പോൾ ഞാൻ വിചാരിച്ചത് ഹൃദയം എന്ന ചിത്രത്തെയാണ്. കാരണം ഹൃദയവും അങ്ങനെ ആയിരുന്നല്ലോ,’ധ്യാൻ ശ്രീനിവാസൻ പറയു
Content Highlight: Dhyan Sreenivasan Talk About Mistakes Of Varshangalkk Shesham Movie