'ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി മഹി'; ട്വന്റി-20യില്‍ പുതിയ റെക്കോര്‍ഡുമായി എം.എസ് ധോണി
India-South Africa
'ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി മഹി'; ട്വന്റി-20യില്‍ പുതിയ റെക്കോര്‍ഡുമായി എം.എസ് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2018, 1:07 pm

 

ജോഹന്നാസ്ബര്‍ഗ്: വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാത്ത താരമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണി. ഇന്ത്യന്‍ വിജയങ്ങളുടെ പിന്നില്‍ ധോണിയുടെ തന്ത്രങ്ങളും അടവുകളും ഇന്നും വ്യക്തമാണ്. ഇപ്പോഴിതാ വിക്കറ്റ് കീപ്പിംഗില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ധോണി.

ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന കീപ്പറായി മാറിയിരിക്കുകയാണ് ധോണി. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു ധോണി ഈ നേട്ടം കുറിച്ചത്. 137 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറാണ് ധോണിയുടെ 134ാമത്തെ ഇര.

254 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. ഈ റെക്കോര്‍ഡാണ് ധോണി പിന്നിട്ടത്. തന്റെ 275ാം ടി20 മത്സരത്തിലാണ് ധോണിയുടെ റെക്കോഡ് നേട്ടം.

223 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കാണ് മൂന്നാം സ്ഥാനത്തുളളത്. 211 മത്സരങ്ങളില്‍ നിന്ന് 123 ക്യാച്ചുകള്‍ നേടിയ കമ്രാന്‍ അക്മലല്‍ നാലാം സ്ഥാനത്തും 168 മത്സരങ്ങളില്‍ നിന്ന് 108 ക്യാച്ചുകള്‍ സ്വന്തമാക്കിയ ദിനേഷ് രാദിന്‍ അഞ്ചാം സ്ഥാനത്തുമാണ് ഉളളത്.