എന്റെ മുഴുവൻ ടെൻഷൻ ഏട്ടനെ കുറിച്ചായിരുന്നു, ഏറ്റവും നന്നായി അഭിനയിക്കണമെന്ന് അങ്ങനെ തീരുമാനിച്ചു: ധ്യാൻ ശ്രീനിവാസൻ
Entertainment
എന്റെ മുഴുവൻ ടെൻഷൻ ഏട്ടനെ കുറിച്ചായിരുന്നു, ഏറ്റവും നന്നായി അഭിനയിക്കണമെന്ന് അങ്ങനെ തീരുമാനിച്ചു: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2024, 1:02 pm

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായി തിയേറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷം വിജയകരമായി പ്രദർശനം തുടരുകയാണ്.

ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയ്യടികൾ നേടിയത് കൂടുതലും നിവിൻ പോളിയാണ്.

വേൾഡ് വൈഡ് കളക്ഷനിൽ ചിത്രം ഇപ്പോൾ അമ്പത് കോടി ക്ലബിൽ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ – വിശാഖ് സുബ്രഹ്മണ്യം കൂട്ടുകെട്ടിൽ അൻപത് കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

സിനിമയുടെ റിലീസിന് മുമ്പ് തനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ച് ഓർത്തിട്ടല്ലെന്നും സഹോദരൻ വിനീത് ശ്രീനിവാസൻ വിജയം മാത്രം കണ്ടുവന്ന വ്യക്തിയാണെന്നും താൻ കാരണം ഈ സിനിമ പരാജയപ്പെടരുതെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും ധ്യാൻ പറയുന്നു. ചിത്രത്തിൽ ഏറ്റവും നന്നായി തന്നെ അഭിനയിക്കണമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും ധ്യാൻ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോഡ് പറഞ്ഞു.

‘എന്റെ ടെൻഷൻ മുഴുവൻ ഞാൻ ഈ കഥാപാത്രം നന്നായി ചെയ്യുമോ എനിക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റുമോ എന്നൊന്നുമല്ലായിരുന്നു, എന്റെ ടെൻഷൻ ഏട്ടനെ കുറിച്ചായിരുന്നു. എന്റെ ഏട്ടൻ സക്സസ്സ് മാത്രം കണ്ടു വന്ന ആളാണ്. അങ്ങനെ ഒരാളുടെ കരിയറിലെ ആദ്യത്തെ ഫ്ലോപ്പായി പോവുമോ എന്ന പേടി ശരിക്കും ഉണ്ടായിരുന്നു.

വിജയം മാത്രം കണ്ടിട്ടുള്ള ആളാണ് ഏട്ടൻ. ആ ഒരു കാരണം കൊണ്ട് തന്നെ എനിക്കൊരു തീരുമാനം ഉണ്ടായിരുന്നു. ഈ സിനിമയിൽ എന്തൊക്കെ വന്നാലും ഏറ്റവും നന്നായി അഭിനയിക്കണമെന്ന്. എനിക്ക് സിനിമയുടെ കഥയറിയണ്ട, ഒന്നും അറിയണ്ട.

ഞാൻ അഭിനയിക്കുന്നത് എന്റെ ഏട്ടന് വേണ്ടിയായിരുന്നു. ആ സിനിമയുടെ ഒരു കുറവായിട്ട് ഞാൻ വരാൻ പാടില്ല എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു,’ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

 

Content Highlight: Dhayn Sreenivasan Talk About Varshangalkk shesham Movie