മുംബൈ: എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന് വലിയ ആശ്വാസം. മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ എം.എല്‍.എ തിരികെയെത്തിയതാണ് പവാറിനെ സംബന്ധിച്ചിടത്തോളം ഈ നിര്‍ണ്ണായക സമയത്ത് ആശ്വാസം പകര്‍ന്നത്.
അജിത്ത് പവാറിനോടൊപ്പമാണ് ധനഞ്ജയ് എന്നാണ് കരുതിയിരുന്നത്. എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.
അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.