ധബോല്‍ക്കറും പന്‍സാരെയും കൊല്ലപ്പെട്ടത് സമാനമായ രീതിയില്‍; നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി
India
ധബോല്‍ക്കറും പന്‍സാരെയും കൊല്ലപ്പെട്ടത് സമാനമായ രീതിയില്‍; നിരീക്ഷണവുമായി മുംബൈ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2017, 11:52 pm

മുംബൈ: മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് ഡോ. നരേന്ദ്ര ധബോല്‍ക്കര്‍,സി.പി.ഐ നേതാവും എഴുത്തികാരനുമായ ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ബന്ധവും വ്യക്തമായ ഗൂഢോലോചനയുമുണ്ടെന്ന് മുംബൈ ഹൈക്കോടതി. അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവെ ജസ്റ്റിസ് എസ്.സി ധര്‍മാധികാരി, വിവ കങ്കണ്‍വാടി എന്നിവരാണ് രണ്ട് കൊലപാതകങ്ങള്‍ക്കും പിന്നില്‍ ശക്തമായ സംഘടനയുണ്ടെന്ന് വ്യക്തമാക്കിയത്.

ഇത്രയും കാലമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന്റെ കൃത്യവിലോപം കൊണ്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സി.ബി.ഐയും സംസ്ഥാന സി.ഐ.ഡിയുമാണ് കേസന്വേഷിക്കുന്നത്.


Also Read: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു: വീണ്ടെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സൈദ്ധാന്തികന്റെ ട്വീറ്റ്


” രണ്ട് കൊലപാതകങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ട്. സംഘങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിച്ചതടക്കം പരിശോധിക്കണം. ആധുനിക സാങ്കേതിക വിദ്യ ഇത്രയും സജീവമായ കാലത്ത് പ്രതികളെ പിടികൂടാന്‍ കഴിയില്ലെ?”

എ.ടി.എം ഇടപാടുകള്‍ വഴിയും മറ്റും പ്രതികളെ പിടികൂടണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് 2013ലാണ് നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെടുന്നത്. 2015 ലാണ് ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെടുന്നത്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഇരുവരും മതതീവ്രവാദികളുടെ ഭീഷണിയ്ക്ക് നടുവിലായിരുന്നു.