ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത് അരങ്ങേറ്റക്കാരനാണ് ഇന്ത്യ ധര്‍മശാലയില്‍ അവസരം നല്‍കിയത്. രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലിക്ക് പകരം ടീമിലെത്തിയ രജത് പാടിദാര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. പിന്നാലെ ആകാശ് ദീപും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
അഞ്ചാം മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനാണ് ഇന്ത്യ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റ മത്സരത്തിന് അവസരം നല്‍കിയത്. രജത് പാടിദാറിന് പകരമാണ് പടിക്കല്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗമായത്.
𝗛𝗲𝗮𝗱 𝗛𝗲𝗹𝗱 𝗛𝗶𝗴𝗵!
Quite a setting! ⛰️
A special occasion to make your Test debut! 👌
From a landmark man to #TeamIndia‘s newest Test entrant! 👏 👏
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് ദേവ്ദത്ത് പടിക്കല്‍ തിളങ്ങിയത്. 103 പന്ത് നേരിട്ട് പത്ത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 65 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പരമ്പരയില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും പാടിദാര്‍ നേടിയതിനേക്കാള്‍ റണ്‍സ് ഒറ്റ ഇന്നിങ്‌സില്‍ തന്നെ പടിക്കല്‍ നേടിയെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും വെറും 63 റണ്‍സാണ് പാടിദാര്‍ നേടിയത്. ഇതോടെ പടിക്കലിനെ ഇന്ത്യ നേരത്തെ പരിഗണിക്കേണ്ടിയിരുന്നു എന്നും ആരാധകര്‍ പറയുന്നുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ് ലി പരമ്പരയില്‍ നിന്നും മാറി നിന്നതോടെയാണ് പാടിദാര്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. വിരാടിന് പകരക്കാരനായി ടീമിലെത്തിയ പാടിദാറില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചതിന്റെ ഒരംശം പോലും താരത്തിന് തിരികെ നല്‍കാന്‍ സാധിച്ചിട്ടില്ല.
ഈ പരമ്പരയില്‍ ബാറ്റ് ചെയ്ത ആറ് ഇന്നിങ്സില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 30+ സ്‌കോര്‍ കണ്ടത്തൊന്‍ സാധിച്ചത്. രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇരട്ടയക്കം കണ്ടത് വെറും രണ്ട് ഇന്നിങ്‌സിലാണ്.
10.50 ശരാശയില്‍ 63 റണ്‍സാണ് താരം ആകെ നേടിയത്.
ആദ്യ ടെസ്റ്റ് – DNB
രണ്ടാം ടെസ്റ്റ് – 32 (72), 9 (19)
മൂന്നാം ടെസ്റ്റ് – 5 (15), 0 (10),
നാലാം ടെസ്റ്റ് – 17 (42), 0 (6) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ താരത്തിന്റെ പ്രകടനം.
ലഭിച്ച അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കാന്‍ സാധിക്കാതെ വന്നതോടെ ആരാധകരും പാടിദാറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.