പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ ക്രിസ്തുമസ് സമ്മാനം നല്‍കി ദേവഗിരിയിലെ വിദ്യാര്‍ത്ഥികള്‍
Daily News
പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ ക്രിസ്തുമസ് സമ്മാനം നല്‍കി ദേവഗിരിയിലെ വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2015, 12:40 pm

devagiri-collegeകോഴിക്കോട്: ദേവഗിരിയിലെ പെണ്‍കുട്ടികള്‍ക്ക് വ്യത്യസ്തമായ ക്രിസ്തുമസ് സമ്മാനം നല്‍കി ആണ്‍കുട്ടികള്‍ രംഗത്ത്.

പെണ്‍കുട്ടികള്‍ക്ക് വേണ്ടി സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചാണ് ആണ്‍കുട്ടികള്‍ മാതൃകയായത്. കോളേജ് യൂണിയന്റെ നേതൃത്വത്തിലാണ് മെഷീന്‍ സ്ഥാപിച്ചത്.

സ്‌നേഹപൂര്‍വം സഹോദരി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. 20 ശതമാനം മാത്രം വരുന്ന  കോളേജിലെ ആണ്‍കുട്ടികളാണ് ഇതിന്റെ പൂര്‍ണചിലവും വഹിച്ചത്.

പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം തോമസും കോളേജ് ചെയര്‍മാന്‍ ജിഷ്ണു പി.വിയും കൂടി മെഷീന്റെ താക്കോല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബബിന രാജിന് കൈമാറി ഉദ്്ഘാടനം നിര്‍വഹിച്ചു.