ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനമായി.
സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റിംഗോടെ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ജൂലൈ 26 തിങ്കളാഴ്ച മുതല്‍ ദല്‍ഹി മെട്രോയ്ക്ക് പൂര്‍ണമായും പ്രവര്‍ത്തിക്കാമെന്നും ദല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ശനിയാഴ്ച ഉത്തരവില്‍ പറഞ്ഞു.
100 ശതമാനം സിറ്റിംഗോടെ അന്തര്‍സംസ്ഥാന ബസ് സര്‍വീസും അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ പിന്‍വാതിലിലൂടെ ബസില്‍ കയറി മുന്‍വാതിലിലൂടെ പുറത്തുകടക്കണം. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
50 ശതമാനം സീറ്റിംഗോടെ ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.