ന്യൂദല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം ട്വീറ്റ് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ പ്രശാന്ത് ജഗദീഷ് കനൂജിയെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Ishq chupta nahi chupaane se yogi ji pic.twitter.com/dPIexKheou
— Prashant Jagdish Kanojia (@PJkanojia) June 6, 2019
‘സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഇതാണ് നടപടിക്ക് കാരണമായത്.
ദല്‍ഹിയിലെ വീട്ടില്‍നിന്നാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. യുപി മുഖ്യമന്ത്രിക്കെരിതെ അധിക്ഷേപാര്‍ഹമായി സമൂഹമാധ്യമങ്ങളില്‍ പ്ര
ചരിപ്പിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.
എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ദല്‍ഹി പോലീസ്് അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീട് ലഖ്‌നൗവിലേക്ക് മാറ്റിയെന്നാണ് വിവരം.
അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമപ്രവപര്‍ത്തകന്റെ ഫോണ്‍ പ്രവര്‍ത്തനത്തിലല്ല.
അറസ്റ്റ് ചെയ്യാനെത്തിയവര്‍ യൂണിഫോമിലല്ലായിരുന്നെന്നും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ചില്ലെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞു. പൊലീസുകാരാണെന്ന് അറിയിക്കാതെ പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദ രാജന്‍ പ്രതികരിച്ചു.