ന്യൂദല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് രാജ്യ തലസ്ഥാനം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഓരോ മണിക്കൂറും 12 പേര്‍ക്കാണ് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെടുന്നത്.
ഏപ്രില്‍ 19 മുതല്‍ 24 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇതിന് തൊട്ടുമുമ്പുള്ള ആഴചയില്‍ 677 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ദല്‍ഹിയിലെ മരണ നിരക്ക് 300ന് മുകളിലാണ്. 357 പേര്‍ മരിച്ച ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
ദല്‍ഹിയില്‍ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്നത്.
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. മെയ് മൂന്ന് വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നേരത്തെ ആറ് ദിവസത്തേക്കായിരുന്നു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ദല്‍ഹിയില്‍ മെഡിക്കല്‍ ഓക്സിജന്റെ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ‘ഇത് രണ്ടാം തരംഗമല്ല, ഇതൊരു സുനാമിയാണ’, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എന്ത് മുന്‍കരുതലാണ് എടുത്തതെന്നായിരുന്നു ദല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക