ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെ സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത് ബി.ജെ.പി നേതാക്കള്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം പുറത്ത് വിട്ടത്.
കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്ന ബി.ജെ.പി നേതാക്കളാണ് സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്തത്
‘ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പി നേതാക്കള്‍ തകര്‍ത്തു,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറും മുന്‍സിപ്പല്‍ കോര്‍പറേഷനിലെ മറ്റു നേതാക്കളും കുറച്ച് ദിവസങ്ങളായി കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. മുന്‍സിപ്പല്‍ കോര്‍പറേഷന് കിട്ടേണ്ട 13,000 കോടി അനുവദിച്ച് തരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ദല്‍ഹിയില്‍ പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രം വീട്ടു തടങ്കലിലാക്കിയെന്ന ആം ആദ്മി പാര്‍ട്ടി ആരോപണമുയര്‍ത്തിയിരുന്നു. ബി.ജെ.പിക്കാര്‍ക്ക് കെജ്‌രിവാളിന്റെ വീട്ടിന് മുന്നില്‍ പ്രതിഷേധിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരെ അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ആം ആദ്മി ആരോപിച്ചിരുന്നു.
ഡിസംബര്‍ പത്തിന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ആക്രമിച്ച കേസില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസോദിയയുടെ സെക്രട്ടറി സി അരവിന്ദിന്റെ പരാതിയിലാണ് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക