Entertainment news
രണ്‍വീറിന്റെ അതേ പ്രതിഫലം തനിക്കും വേണമെന്ന് ദീപിക പദുക്കോണ്‍; ബന്‍സാലി ചിത്രത്തില്‍ നിന്ന് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 08, 07:17 am
Sunday, 8th August 2021, 12:47 pm

ബോളിവുഡ് സിനിമാ മേഖലയിലെ തുല്യവേതനമില്ലായ്മയെക്കുറിച്ച് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് ദീപിക പദുക്കോണ്‍.

ഇപ്പോഴിതാ അതേ വേതനത്തിന്റെ പ്രശ്‌നത്തില്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്ന് പുറത്തായിരിക്കുകയാണ് നടി.

സഹതാരം രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെട്ടതായും എന്നാല്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പുറത്ത് പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. തനിക്ക് ഭര്‍ത്താവു കൂടിയായ രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടതായി ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം ദീപിക നേരത്തേയും ജോലി ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ മൂന്ന് ചിത്രങ്ങളിലും രണ്‍വീര്‍ സഹതാരമായിരുന്നു. രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. ബോളിവുഡിലെ ലിംഗവിവേചനത്തിനെതിരേ നേരത്തേയും അഭിനേത്രികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: deepika padukone out of baiju bawra for demanding equal pay as ranveer singh