മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ.
മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ.
ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. രണ്ടാംഭാഗമായ എമ്പുരാന്റെ ഷൂട്ട് വിവിധ രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായാണ് എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുക.
ലൂസിഫറിൽ സംഗീതസംവിധാനം നിർവഹിച്ചത് ദീപക് ദേവ് ആയിരുന്നു. ചിത്രത്തിലെ ബി.ജി.എമ്മുകൾ വലിയ ശ്രദ്ധയും നേടിയിരുന്നു. എമ്പുരാനിലും സംഗീതം ചെയ്യുന്നത് ദീപക്കാണ്.
ഇത്തവണ തനിക്ക് പുറത്ത് എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ടെന്നും ദീപക് പറയുന്നു. ലോകത്തെ പല രാജ്യങ്ങളിലെയും സംഗീതജ്ഞരെ ഉൾപ്പെടുത്തിയാണ് എമ്പുരാൻ ചെയ്യുന്നതെന്നും ദീപക് പറഞ്ഞു. റിപ്പോർട്ടർ ടി. വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാന്റെ ബി.ജി.എം സെറ്റ് ആയി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രാവിശ്യം ഒന്നാം ഭാഗമായത് കൊണ്ട് കുറച്ച് ലിമിറ്റേഷൻ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ പുറത്ത് എവിടെ വേണമെങ്കിലും പോയി റെക്കോർഡ് ചെയ്യാനുള്ള പെർമിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ വർക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്.
ലോകത്ത് പലയിടത്തുമുള്ള രാജ്യങ്ങളിൽ അവർ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. പല സംഭവങ്ങളും പല സ്ഥലത്തായി കാണിക്കുന്ന ഒരു കാര്യം ഉള്ളത് കൊണ്ട് തന്നെ അതാത് സ്ഥലത്തെ സംഗീതജ്ഞരെ ഉപയോഗിച്ചാണ് അതെല്ലാം ചെയ്യുന്നത്.
കമ്പോസിങ് ഞാൻ തന്നെയാണ്. പാട്ടുപാടുന്നവരും ചിലപ്പോൾ വിദേശീയവരാവാം. അതൊന്നും തീരുമാനമായിട്ടില്ല,’ദീപക് ദേവ് പറയുന്നു
Content Highlight: Deepak Dev Talk About Empuran Movie