Sports News
10ാം നമ്പര്‍ ജേഴ്‌സി അവന്‍ തട്ടിയെടുക്കുമെന്ന് അന്നേ ഞാന്‍ പറഞ്ഞിരുന്നു; മുന്‍ ബാഴ്‌സ താരം ഡെക്കോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Oct 19, 08:07 am
Saturday, 19th October 2024, 1:37 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ലയണല്‍ മെസി. പ്രകടനം കൊണ്ട് ഫുട്ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും 46 ട്രോഫികളും തന്റെ ഐതിഹാസികമായ കരിയറില്‍ താരം സ്വന്തമാക്കി.

2023ല്‍ നടന്ന ലോകകപ്പും 2024ല്‍ നടന്ന കോപ്പ അമേരിക്കയിലും കിരീടമുയര്‍ത്താന്‍ മെസിക്ക് സാധിച്ചിരുന്നു. മാത്രമല്ല അടുത്തിടെ കഴിഞ്ഞ എം.എല്‍.എസ് കിരീടത്തില്‍ മുത്തമിടാനും മെസിക്ക് കഴിഞ്ഞിരുന്നു. ഇന്റര്‍ മയാമില്‍ കളിക്കുന്ന മസി ആദ്യമായാണ് കിരീടം നേടുന്നത്.

ബാഴ്സലോണയ്ക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെക്കാനും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടാമും മെസി മുമ്പിലായിരുന്നു. ക്ലബില്‍ അദ്ദേഹത്തെ ഒരുപാട് താരങ്ങള്‍ പിന്തുണച്ചിരുന്നു. അതിലെ പ്രധാന താരങ്ങളായിരുന്നു ഡെക്കോയും റൊണാള്‍ഡീഞ്ഞോയും. ഇപ്പോള്‍ മെസിയെ കുറിച്ച് ഡെക്കോ സംസാരിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയത്തിലൊന്ന്.

‘ചില താരങ്ങള്‍ ഉണ്ട്, അവര്‍ ദൈവത്തിന്റെ കര സ്പര്‍ശനം ഏറ്റവരായിരിക്കും. അത് നമുക്ക് തുടക്കത്തില്‍ തന്നെ കാണാനാകും. മെസിയുടെ കാര്യത്തില്‍ റൊണാള്‍ഡീഞ്ഞോക്കും എനിക്കുമൊക്കെ അത് അന്ന് തന്നെ മനസിലായിരുന്നു. കാരണം അദ്ദേഹം ഡിഫറെന്റ് ആയിരുന്നു.

ഞങ്ങള്‍ ഡീഞ്ഞോയോട് തമാശയായി പറയും, നിങ്ങളുടെ പത്താം നമ്പര്‍ ജേഴ്‌സി മെസി തട്ടിയെടുക്കുമെന്ന്, എന്നിട്ട് നമ്മള്‍ പുറത്തിരുന്ന് കളി കാണേണ്ടി വരുമെന്നും പറഞ്ഞു. മെസിക്ക് ഒരു വലിയ താരം ആവാനുള്ള കപ്പാസിറ്റിയുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. പക്ഷെ മെസി ചെയ്തതെല്ലാം തികച്ചും അസാധ്യമായ കാര്യങ്ങളാണ്,’ ഡെക്കോ പറഞ്ഞു.

 

Content Highlight: Deco Talking About Lionel Messi