പ്രളയം ബാധിച്ചത് 1.15 കോടിയിലേറെപ്പേരെ; ആസമിലും ബീഹാറിലും മരണസംഖ്യ 150 ആയി ഉയര്‍ന്നു
national news
പ്രളയം ബാധിച്ചത് 1.15 കോടിയിലേറെപ്പേരെ; ആസമിലും ബീഹാറിലും മരണസംഖ്യ 150 ആയി ഉയര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 7:53 am

ന്യൂദല്‍ഹി: ബീഹാറിലും ആസമിലും മഴക്ക് നേരിയ ശമനമുണ്ടെങ്കിലും മരണം 150 ആയി. ഏകദേശം ഒന്നരകോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബിഹാറില്‍ മാത്രം ഇതുവരെ 92 പേര്‍ മരിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

അസമില്‍ വെള്ളിയാഴ്ച മാത്രം 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 47 ആയി. 1.79 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും കാശിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്.

അതേസമയം, ബീഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രളയബാധിത സംസ്ഥാനങ്ങളില്‍ തുറന്ന എന്‍.ഡി.ആര്‍.എഫ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ ദല്‍ഹിയിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.