തിരുത്തി കുറിച്ചത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ്; ഇനി ആ റെക്കോഡിന് ഉടമ വാര്‍ണര്‍!
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ഇനി ഡേവിഡ് വാര്‍ണറിന്. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് വാര്‍ണര്‍ തിരുത്തിക്കുറിച്ചത്.
ഓപ്പണറായി ഇറങ്ങി വ്യത്യസ്ഥ ഫോര്‍മാറ്റില്‍ നിന്നുമായി 46 സെഞ്ച്വറിയാണ് താരം വാര്‍ണര്‍ സ്വന്തം പേരില്‍ കുറിച്ചത്. ഏകദിനത്തില്‍ 20ാം സെഞ്ച്വറി നേടിയ വാര്‍ണര്‍ ടെസ്റ്റില്‍ 25ഉം ടി-20യില്‍ ഒരു സെഞ്ച്വറിയും ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 45 തവണയാണ് ഓപ്പണറായി 100 കടന്നത്.
93 പന്ത് നേരിട്ട് 12 ഫോറും ആറ് മൂന്ന് സിക്‌സറുമടിച്ച് 106 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡുമായി 109 റണ്‍സിന്റെ കൂട്ടുക്കെട്ടും മൂന്നം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നുമായി 151 റണ്‍സിന്റെ കൂട്ടുക്കെട്ടും വാര്‍ണര്‍ സൃഷ്ടിച്ചിരുന്നു.
നിലവില്‍ 44.3 ഓവറില്‍ 356/5 എന്ന നിലയിലാണ് ഓസീസ്. 123 റണ്‍സുമായി ലബുഷെയ്‌നും റണ്‍സൊന്നുമെടുക്കാതെ അലക്‌സ് കാരെയുമാണ് ക്രീസില്‍.
മത്സരത്തിലൂടെ ഏകദിനത്തില്‍ ഓപ്പണറായി 6000 കരിയര്‍ റണ്‍സ് നേടാനും വാര്‍ണറിന് സാധിച്ചിട്ടുണ്ട്. ആദം ഗില്‍ക്രിസ്റ്റിന് ശേഷം ഓപ്പണറായി 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍.
Content Highlight: David Warner Becomes Opener With Most centuries Breaking Sachin Tendulkar’s Record