റയാന്‍ ഗോസ്ലിങ് നായകനായ ദി ഗ്രേ മാന്‍ ജൂലൈ 22ന് സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മാര്‍ക്ക് ഗ്രെയ്നിയുടെ ദി ഗ്രേ മാന്‍ എന്ന പള്‍പ്പ് നോവലിനെ അടിസ്ഥാനമാക്കിയാണ് റൂസോ സഹോദരന്‍മാര്‍ അതേ പേരില്‍ സിനിമ നിര്‍മിച്ചത്.
റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡി അര്‍മാസ് എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രത്തിലെ ധനുഷിന്റെ സാന്നിധ്യം ഇന്ത്യന്‍ പ്രേക്ഷകരേയും ആവേശത്തിലാക്കിയിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ ധനുഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗ്രേ മാനില്‍ ധനുഷിനെ ഒരു സീനില്‍ പ്രധാന കഥാപാത്രം ‘സെക്സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കുന്നുണ്ട്. ഈ ഡയലോഗ് എടുത്ത് പറഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തന്നോട് ഇപ്പോഴുള്ള താന്‍ എന്താകും പറയുക എന്ന ചോദ്യത്തിന് ധനുഷ് മറുപടി പറഞ്ഞത്.
നിന്റെ ലുക്കിനെ ആരെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍ നീ വിഷമിക്കരുത്. ഒരു ദിവസം നിന്നെ ഒരു ഹോളിവുഡ് ഹീറോ ‘ഹേയ് സെക്‌സി തമിഴ് ഫ്രണ്ട്’ എന്ന് വിളിക്കും എന്നാണ് ധനുഷ് പറഞ്ഞത്.
.@dhanushkraja has a message for his younger self and it’s the most badass advice we’ve ever heard ❤️🔥 pic.twitter.com/XiCf4IcND0
— Netflix India (@NetflixIndia) July 24, 2022
തന്റെ ആദ്യ കാല ചിത്രങ്ങള്‍ മുതല്‍ നിരവധി തരത്തിലുള്ള ബോഡി ഷെയിമിങ് നേരിട്ടിട്ടുള്ള നടനാണ് ധനുഷ്. മെലിഞ്ഞ ശരീര പ്രകൃതി ഒരു നായക നടന് ചേരുന്നതല്ല എന്നതായിരുന്നു ധനുഷ് നേരിട്ട ബോഡി ഷെയിമിങ്.
വീഡിയോ എന്തായാലും ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ധനുഷിന് രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാന്‍. 2019 ല്‍ പുറത്ത് വന്ന ദി എക്സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഹോളിവുഡ് എന്‍ട്രി.
Content Highlight : Danush video on gray man promotion event gone viral about his look