national news
ജെ.ഡി.എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 16, 09:03 am
Saturday, 16th March 2019, 2:33 pm

ബെംഗളൂരു: ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

ജെ.ഡി.എസിന്റെ ദേശീയ മുഖമാണ് ഡാനിഷ് അലി. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഡാനിഷ് അലിയായിരുന്നു.


വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി പോലുമില്ല; കേന്ദ്രത്തോട് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍


കോണ്‍ഗ്രസ് ദള്‍ സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതും ഡാനിഷ് അലിയായിരുന്നു. ദള്‍ ടിക്കറ്റില്‍ കര്‍ണാടകയില്‍ മത്സരിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടതെന്നാണ് അറിയുന്നത്.

ഡാനിഷ് അലി മീററ്റില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.