കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കണക്കിലെടുത്ത് കോഴിക്കോട് അഞ്ചിടങ്ങളില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പതിനഞ്ചാം തീയതി വൈകുന്നേരം ആറുമുതല്‍ മറ്റന്നാള്‍ വെകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാര്‍ഡുകളില്‍ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിര്‍ദ്ദേശം.
ഫലപ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലും കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷപരിപാടിയും പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഇന്നു മുതല്‍ ജില്ലയില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക