വാര്‍ത്താ സമ്മേളനത്തില്‍ യൂറോ ഒഫിഷ്യല്‍ സ്പോണ്‍സറായ കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റി റൊണാള്‍ഡോ; പച്ചവെള്ളമാണ് കുടിക്കാന്‍ നല്ലതെന്ന ഉപദേശവും, വീഡിയോ
Football
വാര്‍ത്താ സമ്മേളനത്തില്‍ യൂറോ ഒഫിഷ്യല്‍ സ്പോണ്‍സറായ കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റി റൊണാള്‍ഡോ; പച്ചവെള്ളമാണ് കുടിക്കാന്‍ നല്ലതെന്ന ഉപദേശവും, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th June 2021, 1:03 pm

ബുഡാപെസ്റ്റ്: തന്റെ ഭക്ഷണ രീതിയിലും ഫിറ്റ്നെസിലും ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോഴിതാ യൂറോ കപ്പിനിടെയുള്ള വാര്‍ത്താ സമ്മേളനത്തില്‍ യൂറോ 2020 ടൂര്‍ണമെന്റിന്റെ ഒഫിഷ്യല്‍ സ്പോണ്‍സര്‍മാരായ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റി വെള്ളമാണ് കുടിക്കേണ്ടതെന്ന ഉപദേശം നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ.

ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റിയത്.

ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

യൂറോ 2020 ടൂര്‍ണമെന്റിന്റെ ഒഫിഷ്യല്‍ സ്പോണ്‍സര്‍മാരായ കോളക്ക് ഇതോടെ എട്ടിന്റെ പണിയാണ് കിട്ടിയത്. സൂപ്പര്‍ താരത്തിന്റെ നടപടിക്കെതിരെ സ്പോണ്‍സര്‍മാരായ കോളക്കമ്പനിയോ യുവേഫയോ ഇതുവരെ രംഗത്തത്തിയിട്ടില്ല.

Euro 2020: Cristiano Ronaldo refuses to commit future to Juvents, says focused on delivering for Portugal - Sports News

ജംഗ് ഫുഡ് അടക്കമുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികള്‍ക്കെതിരെ മുമ്പും റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. ശീതള പാനീയങ്ങളോട്
താത്പര്യമില്ലെന്ന കാര്യം കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡ് ചടങ്ങില്‍ ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു.

ഇന്ന് 9.30നാണ് ഹംഗറി- പോര്‍ച്ചുഗല്‍ മത്സരം. യൂറോ കപ്പില്‍ ഫ്രാന്‍സും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് പോര്‍ച്ചുഗല്‍.  2016ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തല്‍ പോര്‍ച്ചുഗല്‍ കിരീടം നേടിയിരുന്നു.
രാത്രി 12.30നാണ് ഈ ഗ്രൂപ്പിലെ ജര്‍മനി- ഫ്രാന്‍സ് പോരാട്ടം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Cristiano Ronaldo removes Coca-Cola bottles placed in front of him, here’s why