Kerala News
സി.എം.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് സി.പി.ഐ.എം പിടിച്ചെടുത്തതായി ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 18, 09:14 am
Sunday, 18th August 2019, 2:44 pm

കണ്ണൂര്‍: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സി എന്ന സാന്ത്വന പരിപാലന സംഘടന തങ്ങളുടെ ജില്ലാ കമ്മിറ്റി ഓഫീസ് കയ്യേറി എന്നാരോപിച്ച് സി.എം.പി രംഗത്ത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും എസ്.പിക്കും സി.എം.പി നേതാക്കള്‍ പരാതി നല്‍കി.

സി.എം.പി പിളര്‍ന്നതിന് പിന്നാലെ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസാണിത്. ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു.

ഇതിനിടെ അരവിന്ദാക്ഷന്‍ വിഭാഗം സി.പി.ഐ.എമ്മില്‍ ലയിച്ചു. ഇതിന് പിന്നാലെയാണ് സാന്ത്വന പരിപാലന സംഘടന കെട്ടിടം തങ്ങളുടെ ഓഫീസാക്കിയത്.

സംഘടനയുടെ ചെയര്‍മാനായ പി.ജയരാജാനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഫീസ് കൈവശപ്പെടുത്തിയത് സി.പി.ഐ.എമ്മിന്റെ ധിക്കാരപരമായ നടപടിയാണെന്നാണ് സി.എം.പി സി.പി ജോണ്‍ വിഭാഗം ആരോപിക്കുന്നത്.

എന്നാല്‍ എം.വി.ആര്‍ ട്രസ്റ്റാണ് തങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് തന്നത് എന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം.

WATCH THIS VIDEO: