Advertisement
Kerala News
ദുരിതാശ്വാസക്യാംപിലെ പണപ്പിരിവ്; ലോക്കല്‍ കമ്മിറ്റി അംഗത്തെ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 16, 11:07 am
Friday, 16th August 2019, 4:37 pm

ആലപ്പുഴ: ചേര്‍ത്തലയിലെ ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയ സി.പി.ഐ.എം നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സി.പി.ഐ.എമ്മിന്റെ കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഓമനക്കുട്ടനെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടിയായിരുന്നു പിരിവ്. ക്യാംപ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇദ്ദേഹം ക്യാംപിലുള്ളവരോട് പറഞ്ഞിരുന്നു.

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപിലെത്തിയത്.

ദുരിതാശ്വാസക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാംപുകളുടേയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാംപിന്റെ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു.

ചിത്രം കടപ്പാട്- ഏഷ്യാനെറ്റ് ന്യൂസ്‌

WATCH THIS VIDEO: