തന്റെ സിനിമാ കരിയറില്‍ ജയപരാജയങ്ങള്‍ ഒരുപോലെ നേരിട്ട നടനാണ് ആസിഫ് അലി. കഴിഞ്ഞ കുറച്ച് നാളുകളായി തുടര്‍ച്ചയായി മികച്ച സിനിമകള്‍ കൊണ്ട് അമ്പരപ്പിക്കാന്‍ ആസിഫിന് സാധിക്കുന്നുണ്ട്. ഈയിടെ ആസിഫ് അലി മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മമ്മൂട്ടിയുടെ ഫോണിലേക്ക് നോക്കി ഇരിക്കുന്ന ആസിഫിന്റെ ചിത്രമായിരുന്നു അത്. ഇപ്പോള്‍ ആ ഫോട്ടോയുടെ പിന്നിലെ കഥ പറയുകയാണ് ആസിഫ് അലി.
തനിക്ക് വലിയ ക്യൂരിയോസിറ്റി ഉണ്ടായ ദിവസമായിരുന്നു അതെന്നും ഫോണിലെ ഗ്യാലറിയായിരുന്നു അന്ന് മമ്മൂട്ടി തനിക്ക് കാണിച്ച് തന്നതെന്നും നടന്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘എനിക്ക് വലിയ ക്യൂരിയോസിറ്റി ഉണ്ടായ ദിവസമായിരുന്നു അത്. മമ്മൂക്കയുടെ ഫോണിലെ ഗ്യാലറിയായിരുന്നു അന്ന് എനിക്ക് കാണിച്ച് തന്നത്. അവര് ട്രാവല്‍ ചെയ്തതും ഫോട്ടോസ് എടുത്തതുമൊക്കെയാണ് ആ സമയത്ത് എന്നോട് പറഞ്ഞത്.
എത്ര ബ്യൂട്ടിഫുളായിട്ടാണ് മമ്മൂക്ക ഫാമിലി ലൈഫ് ഹാന്‍ഡില് ചെയ്യുന്നത് എന്ന തിരിച്ചറിവ് അന്ന് എനിക്കുണ്ടായി. എപ്പോഴും അദ്ദേഹം വലിയ ഫാമിലി മാനാണെന്ന് നമ്മള്‍ പറയാറുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അദ്ദേഹത്തെ കുറിച്ച് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. മമ്മൂക്ക ഇത്തയുമായി യാത്ര പോകുന്നതിനെ കുറിച്ചും ഒരുമിച്ച് പോസ് ചെയ്ത് ഫോട്ടോ എടുക്കുന്നതിനെ കുറിച്ചുമൊക്കെ അന്ന് അദ്ദേഹം പറഞ്ഞു. അവരെ എക്‌സൈറ്റ് ചെയ്യിച്ച ഫോട്ടോസൊക്കെ ഗ്യാലറിയില്‍ നിന്ന് കാണിച്ചു തന്നു.
അദ്ദേഹം എനിക്ക് തരുന്ന സ്‌പേസിനെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. മമ്മൂക്ക ജീവിതത്തെ ആസ്വദിക്കുന്ന രീതിയൊക്കെ എനിക്ക് അന്ന് മനസിലായി. അതാണ് ആ ഫോട്ടോയുടെ പുറകിലെ കഥ. എനിക്ക് അദ്ദേഹം എപ്പോഴും ഒരു ഐക്കണാണ്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali Talks About His Photo With Mammootty