തിരുവനന്തപുരം: ഗാര്‍ഹിക പാചകവാതക വില വീണ്ടും 50 രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടര്‍ച്ചയായി ഉയരുമ്പോള്‍ പാചകവാതക വില വര്‍ധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമാകുമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വര്‍ധനവെന്നും ഇത് ഉടന്‍ പിന്‍വലിക്കലിക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
CPI(M) घरेलू एलपीजी सिलेंडर की कीमत में एक बार फिर से 50 रुपये की बढ़ोतरी की कड़ी निंदा करती है । यह वृद्धि लोगों पर और अधिक बोझ डालती है और उस समय की गई है जब सभी खाद्य और आवश्यक वस्तुओं की कीमतें लगातार बढ़ रही हैं। pic.twitter.com/LqicfTFkyb
— CPI (M) (@cpimspeak) March 1, 2023
‘ഈ വില വര്‍ധനയോടെ കൂടുതല്‍ ആളുകള്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. ഉജ്ജ്വല യോജനക്ക് കീഴിലുള്ളവരില്‍ 10 ശതമാനത്തിലധികം പേര്‍ കഴിഞ്ഞ വര്‍ഷം റീഫില്‍ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേര്‍ ഒരു റീഫില്‍ മാത്രമാണ് എടുത്തത്.
ആവശ്യമായ വാര്‍ഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകള്‍ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതില്‍ കുറവോ റീഫില്ലുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ.
പ്രതിവര്‍ഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണിത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഈ വര്‍ഷം രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്.