Advertisement
Kerala News
മലപ്പുറത്ത് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 08, 03:59 pm
Sunday, 8th November 2020, 9:29 pm

മലപ്പുറം: മലപ്പുറത്ത് സി.പി.ഐ-സി.പി.ഐ.എം സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഒരു സി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റതായി റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. വെളിയംകോട് കോതമുക്കില്‍ എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി സി.കെ ബാലനാണ് വെട്ടേറ്റത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്താണ് വെളിയംകോട്. നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇവിടെ ഫ്‌ളക്‌സ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ