'കളക്ടറാണ് ശരി';അന്‍വര്‍ എം.എല്‍.എയെ തള്ളി സി.പി.ഐ
Kerala News
'കളക്ടറാണ് ശരി';അന്‍വര്‍ എം.എല്‍.എയെ തള്ളി സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 4:59 pm

മലപ്പുറം: നിലമ്പൂരില്‍ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികള്‍ക്കുള്ള വീട് നിര്‍മാണം തടഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ. അന്‍വറിന്റെ നടപടിക്കെതിരെ രംഗത്തു വന്ന മലപ്പുറം കളക്ടറാണ് ശരിയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പറഞ്ഞു.

പ്രളയകാലത്ത് നന്നായി പ്രവര്‍ത്തിച്ച കളക്ടറെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും സി.പി.ഐ പറഞ്ഞു. നാളെ നടക്കുന്ന എല്‍.ഡി.എഫ് ജില്ലായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീട് വച്ച് നല്‍കാനുള്ള ഫെഡറല്‍ ബാങ്കിന്റെ പദ്ധതിയെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തടഞ്ഞതായി മലപ്പുറം ജില്ലാ കളക്ടര്‍ ആരോപിച്ചിരുന്നു. പി,വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഗുരുതര ആരോപണങ്ങളാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മലപ്പുറം ജില്ലാ കളക്ടര്‍ ഉന്നയിച്ചത്.

വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 34 ആദിവാസി കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ പദ്ധതി പ്രകാരം വീടുകള്‍ വെച്ച് നല്‍കാനാണ് തീരുമാനമുണ്ടായിരുന്നത്. ഫെഡറല്‍ ബാങ്കിന്റെ പദ്ധതിയെ അന്‍വര്‍ എം.എല്‍.എ തടഞ്ഞുവെന്നാണ് ആരോപണമുയരുന്നത്.

കൂടാതെ എം.എല്‍.എ ജില്ലാ ഭരണകൂടത്തിനെതിരെയും തനിക്കെതിരെയും പരസ്യമായി ഗുരുതരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കവളപ്പാറയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യം വീട് വേണ്ടതെന്നും ആ നിര്‍മാണം നടക്കാത്തതിനാലാണ് നിലമ്പൂര്‍ താലൂക്കിലെ നിര്‍മാണത്തെ എതിര്‍ക്കുന്നതെന്നും എം.എല്‍.എ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.